കവളപ്പാറ ഉരുൾപൊട്ടൽ : മുപ്പത് വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്

സ്വലേ

Aug 09, 2019 Fri 08:54 PM

മലപ്പുറം: മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉരുൾപൊട്ടി മുപ്പത് വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്. അമ്പതിലേറെ പേരെ കാണാതായതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് എഴുപതോളം വീടുകൾ ഉള്ളതായി  നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ഇവിടെ ​ഗതാ​ഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്താൻ രക്ഷപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.ഉരുൾപൊട്ടലിൽ വീടുകളിൽ അകപ്പെട്ട കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറഞ്ഞു.രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന്  നാട്ടുകാർ പറയുന്നു.

  • HASH TAGS
  • #മഴ
  • #മലപ്പുറം
  • #ഉരുൾപൊട്ടൽ