ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റെയില്‍ പാത തുറന്നു

സ്വലേ

Aug 12, 2019 Mon 07:09 PM

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു. ഫറൂഖ് പാലത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പാതയില്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.


രണ്ട് ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ഇന്ന് പാലത്തില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന് തകരാര്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗതാഗതം പുനരാംരഭിക്കാന്‍ തീരുമാനിച്ചത്. മറ്റു നടപടികളും കൂടി പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെ കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാതയില്‍ തീവണ്ടികള്‍ കടത്തിവിട്ടു തുടങ്ങും. . 

  • HASH TAGS
  • #Railway kozhikode shornnur