തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക്; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

സ്വ ലേ

May 10, 2019 Fri 05:34 AM

തെച്ചിക്കോട്ട്  രാമചന്ദ്രനെ വിലക്കിയ കേസില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു.. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്നും ഹൈക്കോടതി പറഞ്ഞു.തൃശൂര്‍ പൂരത്തിന്  തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത് . ആരോഗ്യ പ്രശ്തനങ്ങളുള്ള ആനകളെ  പൂരം എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള വിലക്ക് ഒഴിവാക്കിയില്ലെങ്കില്‍ ആഘോഷങ്ങള്‍ക്ക് ആനകളെ ആകെ വിട്ടു നല്‍കില്ലെന്ന നിലപാടുമായി ആന ഉടമകള്‍ രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സര്‍ക്കാരിന് വിനയാകുന്നു  • HASH TAGS
  • #Supreme court