ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത

സ്വലേ

Aug 12, 2019 Mon 07:42 PM

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമര്‍ദ്ദം.വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നും ഇതിന്‍റെ സ്വാധീനം മൂലം കേരളത്തില്‍ മഴ പെയ്യുമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 


ഇന്നും നാളെയും സംസ്ഥാനത്ത്  മഴയ്ക്ക് സാധ്യതയുണ്ട്. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലാവും നല്ല മഴ ലഭിക്കുക പിന്നീട് വടക്കന്‍ ജില്ലകളിലും മഴ ലഭിക്കും. ആദ്യത്തെ രണ്ട് ദിവസം പിന്നിട്ടാല്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. 14-ാം തീയതി വരെ തെക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിക്കുമെന്നും സംസ്ഥാന കാലവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി.

  • HASH TAGS
  • #Heavy rain