തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവുന്നു

സ്വന്തം ലേഖകന്‍

Aug 13, 2019 Tue 07:18 PM

തെക്കന്‍ കേരളത്തില്‍  മഴ കനക്കുന്നു.ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം എന്നീ  ജില്ലകളിലാണ്  മഴ ശക്തമാവുന്നു . ആലപ്പുഴ ചങ്ങനാശ്ശേരി എ സി റോഡില്‍ വെള്ളമുയര്‍ന്നു. കൊല്ലത്തെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് ഉയര്‍ത്തി.


ആലപ്പുഴയില്‍ ഇടവിട്ട് കനത്തമഴ പെയ്യുന്നുണ്ട്. 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ജനവാസ മേഖലകളിലും എ സി റോഡിലും മറ്റും വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്ബ് മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.കൊല്ലം ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്

  • HASH TAGS
  • #Heavy rain