കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി

സ്വ ലേ

Aug 14, 2019 Wed 08:17 PM

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. ഭുരഭിമാനകൊലയാണോ എന്ന കാര്യത്തില്‍ വ്യക്​തതയില്ലാത്തതിനാലാണ്​ വിധി പറയുന്നത്​ കോടതി മാറ്റിയത്​. താ​ഴ്ന്ന ജാ​തി​യി​ല്‍​പെ​ട്ട കെ​വി​ന്‍ നീ​നു​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​ലു​ണ്ടാ​യ ദു​ര​ഭി​മാ​ന​വും വി​രോ​ധ​വു​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നാ​ണ്​ പ്രോസി​ക്യൂ​ഷ​ന്‍ വാ​ദം.2018 മേ​യ് 28നാ​ണ്​ കെ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ പു​ന​ലൂ​രി​നു സ​മീ​പം ചാ​ലി​യ​ക്ക​ര തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കെ​വി​​​ന്റെ റ ഭാ​ര്യ നീ​നു​വി​​​ന്റെറ പി​താ​വ് ചാ​ക്കോ, സ​ഹോ​ദ​ര​ന്‍ ഷാ​നു ചാ​ക്കോ, ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​രാ​ണ്​ പ്ര​തി​ക​ള്‍. ഷാ​നു ഒ​ന്നാം പ്ര​തി​യും ചാ​ക്കോ അ​ഞ്ചാം പ്ര​തി​യു​മാ​ണ്. നി​യാ​സ്‌​മോ​ന്‍, ഇ​ഷാ​ന്‍, റി​യാ​സ്, ചാ​ക്കോ, മ​നു മു​ര​ളീ​ധ​ര​ന്‍, ഷെ​ഫി​ന്‍, നി​ഷാ​ദ്, ടി​റ്റു ജെ​റോം, വി​ഷ്ണു, ഫ​സി​ല്‍ ഷെ​രീ​ഫ്, ഷാ​നു ഷാ​ജ​ഹാ​ന്‍, ഷി​നു നാ​സ​ര്‍, റെ​മീ​സ് എ​ന്നി​വ​രാ​ണ്​ മ​റ്റ്​ പ്ര​തി​ക​ള്‍. നി​ല​വി​ല്‍ ഷാ​നു അ​ട​ക്കം ഒ​മ്ബ​തു​പേ​ര്‍ ജ​യി​ലി​ലും അ​ഞ്ചു​പേ​ര്‍ ജാ​മ്യ​ത്തി​ലു​മാ​ണ്.


  • HASH TAGS
  • #kevin