കനത്ത മഴ; സർവകലാശാലാ, പിഎസ്‌സി പരീക്ഷകൾ മാറ്റി

സ്വലേ

Aug 14, 2019 Wed 11:03 PM

വിവിധ സർവകലാശാലകളും പിഎസ്‌സിയും ഈ ആഴ്ച നടത്താൻ തീരുമാനിച്ചിരുന്ന  പരീക്ഷകൾ മാറ്റിവെച്ചു.ശക്തമായ  മഴയുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. ആഗസ്റ്റ് 17,18 തീയതികളിൽ നടക്കേണ്ടിയിരുന്ന പിഎസ്‌സി ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റ് പരീക്ഷ മാറ്റി വച്ചിട്ടുണ്ട്.


മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവകലാശാല ഓഗസ്റ്റ് 16 ന് നടത്താനിരുന്ന സി.എസ്.എസ് ഒഴികെയുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

  • HASH TAGS
  • #Exam psc university