വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ ലി​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കും

സ്വ ലേ

Aug 14, 2019 Wed 11:38 PM

കോ​ഴി​ക്കോ​ട്:  ചെ​റു​വ​ണ്ണൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ല്‍ വീ​ണു മ​രി​ച്ച ലി​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് മോ​ഹ​ന്‍​ലാ​ലി​ന്‍റെ വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ വീ​ട് നി​ര്‍​മി​ച്ച്‌ ന​ല്‍​കും.അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ലി​നു​വി​ന്‍റെ അ​മ്മ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ദ്ദേ​ഹം കൈമാറി. ശ​നി​യാ​ഴ്ച്ച ചാ​ലി​യാ​ര്‍ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​റ്റ​പ്പെ​ട്ടു പോ​യ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ലി​നു വെ​ള്ള​ത്തി​ല്‍ വീ​ണ​ത്. ഒ​രു ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നും ലി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 

  • HASH TAGS
  • #mohanlal
  • #linu