ലി​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് നടൻ ജയസൂര്യയുടെ കൈത്താങ്ങ് : കുടുംബത്തിന് നടൻ അഞ്ച് ലക്ഷം രൂപ നല്‍കി

സ്വലേ

Aug 15, 2019 Thu 02:03 AM

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ല്‍ വീ​ണു മ​രി​ച്ച ലി​നു​വി​ന്‍റെ കു​ടും​ബ​ത്തി​ന് നടൻ ജയസൂര്യ അഞ്ച് ലക്ഷം രൂപ നല്‍കി.


ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്നും  ലിനുവിന്റെ അമ്മയോട് ജയസൂര്യ പറഞ്ഞു.


ശ​നി​യാ​ഴ്ച്ച ചാ​ലി​യാ​ര്‍ പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​റ്റ​പ്പെ​ട്ടു പോ​യ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ലി​നു വെ​ള്ള​ത്തി​ല്‍ വീ​ണ​ത്. ഒ​രു ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്നും ലി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

  • HASH TAGS
  • #ജയസൂര്യ ലിനു
  • #നടൻ