ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് ഡല്‍ഹിയില്‍ സൗജന്യ യാത്ര

സ്വന്തം ലേഖകന്‍

Aug 15, 2019 Thu 09:01 PM

ഡല്‍ഹി : ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പററേഷനു കീഴിലുള്ള എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.  ഡല്‍ഹി മെട്രോയിലും ക്ലസ്റ്റര്‍ ബസിലുമാണ് ഈ പദ്ധതി നടപ്പിലാക്കുക. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രണ്ട് മാസം മുന്‍പേ പ്രഖ്യാപിച്ചിരുന്ന പദ്ധതി നടപ്പാക്കുന്ന ദിവസം സ്വാതന്ത്ര ദിനത്തിലാണ് പ്രഖ്യാപിച്ചത്. 


ഒക്ടോബര്‍ 29 രക്ഷാബന്ധന്‍ ദിവസത്തില്‍ എന്റെ സഹോദരിമാര്‍ക്ക് സ്വാതന്ത്രത്തോടെ സുരക്ഷിതമായി സഞ്ചരിക്കാന്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് കേജരിവാള്‍ പറഞ്ഞു. പാതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനും  സാധിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.


700 കോടിവരുന്ന ഈ പദ്ധതി നടപ്പിലാക്കാനുള്ള തുകയും ഡല്‍ഹി സര്‍ക്കാറാണ് വഹിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.  • HASH TAGS