വടിവാളുമായി വന്ന കള്ളനെ നേരിട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ധീരതാ പുരസ്‌കാരം

സ്വന്തം ലേഖകന്‍

Aug 15, 2019 Thu 09:33 PM

ചെന്നൈ :  വടിവാളുമായി വന്ന കള്ളനെ നേരിട്ട വൃദ്ധ ദമ്പതിമാര്‍ക്ക് സര്‍ക്കാറിന്റെ ധീരതാ പുരസ്‌കാരം. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.


തിരുനെല്‍വേലി സ്വദേശികളായ 70കാരന്‍ എസ് ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയുമാണ് വീഡിയോയിലെ താരങ്ങള്‍. ഇപ്പോള്‍ ആ ധീരതയ്ക്കാണ് സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം ലഭ്യമായത്. മുഖംമൂടി ധരിച്ച് കൈയ്യില്‍ വെട്ടുകത്തിയുമായെത്തിയ രണ്ടു കള്ളന്മാരെയാണ് ഷണ്‍മുഖവേലും സെന്താമരൈയും തുരത്തിയോടിച്ചത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇവ.


തിരുനെല്‍വേലി ജില്ലാ കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും ശുപാര്‍ശ പ്രകാരമാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.പിന്നിലൂടെ കത്തിയുമായി എത്തി ആക്രമിച്ച് പണം തട്ടാന്‍ ഇറങ്ങിയ കള്ളന്മാരെ ചെരുപ്പിനും കസേരയ്ക്കും അടിച്ചാണ് കള്ളനെ തുരത്തിയത്.


  • HASH TAGS