പ്രളയം കാണാനെത്തി സെല്‍ഫിയെടുക്കുന്നതിടെ അമ്മയും മകളും നദിയില്‍ വീണു മരിച്ചു

സ്വ ലേ

Aug 15, 2019 Thu 09:47 PM

ഭോപാല്‍: വെള്ളപ്പൊക്ക പ്രദേശത്ത് സെല്‍ഫിയെടുക്കുന്നതിനിടെ നദിയില്‍ വീണ് അമ്മയും മകളും മരിച്ചു.ബിന്ദു ഗുപ്ത (48), മകള്‍ ആശ്രിതി (22) എന്നിവരാണ് മരിച്ചത്.മധ്യപ്രദേശിലെ മന്ദസുറിലാണ് സംഭവം. വീടിന് സമീപത്തെ നദി കരകവിഞ്ഞ് ഒഴുകുന്നത് കാണാനെത്തിയതായിരുന്നു ഗവ. കോളെജ് പ്രഫസറും ഭാര്യയും മകളും. കുടുംബം ഒന്നിച്ച്‌ സെല്‍ഫി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞാണ്  അമ്മയും മകളും ഒഴുക്കില്‍പ്പെട്ടത്.


  • HASH TAGS
  • #പ്രളയം