പ്ലസ് വണ്ണിന് ഇന്നു മുതൽ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

May 10, 2019 Fri 06:26 AM

കേരളത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. 16- വരെ അപേക്ഷകൾ സ്വീകരിക്കും. ഏക ജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുക. അതുകൊണ്ടു തന്നെ ഒരു ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കുമായി ഒരു അപേക്ഷ മതിയാകും.    ഓരോ സ്കൂളിലേക്കും വെവ്വേറെ അപേക്ഷകൾ അയക്കേണ്ടതില്ല എന്ന് സാരം.


www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് എടുത്ത്, വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ടത്തിന് ശേഷം 25 രൂപ ഫീസ് സഹിതം ജില്ലയിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ വെരിഫിക്കേഷന് നൽകി രസീത് ഒപ്പിട്ട് വാങ്ങി സൂക്ഷിക്കണം. സെർട്ടിഫിക്കറ്റുകളും മറ്റു ആവശ്യ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല.

  • HASH TAGS