ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍; അഭിമുഖം ഇന്ന്, രവി ശാസ്ത്രി തുടരാൻ സാധ്യത

സ്വലേ

Aug 16, 2019 Fri 06:20 PM

ഇന്ത്യൻ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത .കപില്‍ ദേവ് അധ്യക്ഷനായ ഉപദേശകസമിതിയാണ് അഭിമുഖം നടത്തുന്നത്.  നിലവിലെ പരിശീലകനായ രവി ശാസ്ത്രി, മൈക്ക് ഹെസന്‍, ടോം മൂഡി തുടങ്ങി ആറു പേരാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഈ ആറു പേരിൽ നിന്നാവും ഇന്ത്യയുടെ അടുത്ത പരിശീലകനെ ഉപദേശക സമിതി തിരഞ്ഞെടുക്കുക. ആകെ ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ നിന്നാണ് ആറു പേരിലേക്ക് പട്ടിക ചുരുക്കിയത്.


പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത. ഇന്ത്യക്കാർക്കാണ് മുൻഗണന എന്ന് ഉപദേശക സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു.

  • HASH TAGS
  • #sports