വാജ്‌പേയി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം: പ്രണാമം അര്‍പ്പിച്ച്‌ നേതാക്കള്‍

സ്വന്തം ലേഖകന്‍

Aug 16, 2019 Fri 08:39 PM

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ തുടങ്ങിയവര്‍ പ്രണാമം അര്‍പ്പിച്ചു. വാജ്‌പേയിയുടെ സ്മാരകമന്ദിരമായ സദൈവ് അടലിലെത്തിയാണ് പ്രണാമം അര്‍പ്പിച്ചത്.വാജ്പേയിയുടെ മകള്‍ നമിത കൗള്‍ ഭട്ടാചാര്യ, ചെറുമകള്‍ നിഹാരിക എന്നിവരും സദൈവ് അടലില്‍ നടന്ന ചരമവാര്‍ഷികദിനത്തില്‍ പങ്കെടുത്തു.


 1999 മുതല്‍ 2004 വരെപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു. അതിനുമുന്‍പ് 1996-ല്‍ 13 ദിവസവും 1998 മുതല്‍ 1999 വരെ 13 മാസവും അദ്ദേഹം പ്രധാനമന്ത്രി കസേരയിലിരുന്നു.ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 2018 ഓഗസ്റ്റ് 16ന് അദ്ദേഹം വിടവാങ്ങിയത്.


  • HASH TAGS
  • #bjp
  • #വാജ്‌പേയി