മുത്തലാഖ് : സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി

സ്വലേ

Aug 16, 2019 Fri 11:17 PM

കോഴിക്കോട്: മുത്തലാഖ് നിയമത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. മുത്തലാഖ് നിയമം നിലവിൽ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.


അഭിഭാഷകൻ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

  • HASH TAGS
  • #മുത്തലാഖ്