അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വലേ

Aug 17, 2019 Sat 05:50 PM

ന്യൂഡൽഹി: മുൻ കേന്ദ്ര ധനകാര്യ വകുപ്പ്മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയിൽ. ആരോഗ്യനില വഷളായതിനാൽ ഡൽഹിയിലെ എയിംസിൽ ചികിത്സയിൽ തുടരുകയാണ്. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരുൺ ജെയ്റ്റ്‌ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.


ആദ്യ മോഡി സർക്കാരിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അരുൺ ജെയ്റ്റ്‌ലി ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് രണ്ടാം മോഡി സർക്കാരിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

  • HASH TAGS