ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്; നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷമെന്ന് ഓമനക്കുട്ടന്‍

സ്വ ലേ

Aug 17, 2019 Sat 08:35 PM

ആലപ്പുഴ: ചേര്‍ത്തലയിലെ പ്രളയദുരിതാശ്വാസ ക്യാമ്ബില്‍ അനധികൃത പണപ്പിരിവ് നടന്നിട്ടില്ലെന്ന് റീബില്‍ഡ് കേരളയുടെ സിഇഒ ആയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി വേണു. തനിക്കെതിരെയുള്ള  ആരോപണത്തില്‍  നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍ പറഞ്ഞു . ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അനധികൃതമായി പണം പിരിച്ചെന്ന ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്ന മാധ്യമ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ഓമനക്കുട്ടെനതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയരുകയും ദുരിതാശ്വാസ ക്യാമ്പിലെ  അംഗങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്.


.

  • HASH TAGS
  • #ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്;
  • #omanakuttan
  • #cpim