തൃണമൂലിനെതിരെ ബംഗാളില്‍ സിപിഎം-ബിജെപി നീക്കുപോക്ക്

സ്വന്തം ലേഖകൻ

May 10, 2019 Fri 09:28 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ സിപിഎം  ബിജെപിക്കായി രഹസ്യ പ്രചരണം നടത്തിയതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴുഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ബംഗാളിലെ ബൂത്ത് തലങ്ങളില്‍ വ്യാപകമായി സിപിഎം-ബിജെപി ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ക്ക് ശക്തികുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടിൽ ആരോപിക്കുന്നത്.  

 

എന്നാല്‍ ബിജെപിയുമായി പ്രദേശിക ധാരണയുണ്ടെന്ന  റിപ്പോര്‍ട്ട് സിപിഎം നിഷേധിക്കുകയാണ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നുണ പ്രചാരണം മാത്രമാണ് ഇതെന്നും സംസ്ഥാന സി.പി.എം നേതാക്കൾ വ്യക്തമാക്കി.

  • HASH TAGS