ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചതിന് വെയിറ്ററെ വെടിവെച്ച് കൊന്നു

സ്വലേ

Aug 18, 2019 Sun 06:17 PM

പാരിസ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചതിന് വെയിറ്ററെ വെടിവെച്ച് കൊന്നു. പാരിസിലാണ് ദാരുണ സംഭവം നടന്നത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ വെയിറ്റര്‍ മരണപ്പെട്ടു.ഓർഡർ ചെയ്ത സാന്‍വിച്ചിനായി പലതവണ ഇയാൾ വിളിച്ചുകൂവിയെന്നും  സാൻവിച്ചുമായി വെയ്റ്റർ എത്തിയപ്പോൾ   വെടിവയ്ക്കുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകി. പോലീസ് അന്വേഷണത്തിൽ വെടിവച്ചയാൾ ലഹരിക്കടിമയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

  • HASH TAGS