കേന്ദ്ര സര്‍വീസില്‍ 1351 ഒഴിവുകള്‍;അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 31

സ്വലേ

Aug 18, 2019 Sun 06:48 PM

*TokNews 18/08/2019*

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.1351 ഒഴിവുകളുണ്ട്.  പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം അല്ലെങ്കിൽ ഉയർന്ന യോഗ്യത തുടങ്ങി  വിഭാഗങ്ങളിലായാണ് അവസരം.


കേരള- കർണാടക റീജണിൽ 103 ഒഴിവുകളും പുതുച്ചേരിയും തമിഴ്നാടും ഉൾപ്പെടുന്ന സതേൺ റീജ്യണിൽ 63 ഒഴിവുകളുമുണ്ട്. മറ്റ് റീജ്യണുകളിലെ ഒഴിവുകൾ www.ssc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനത്തിൽ ലഭ്യമാണ്.


അപേക്ഷിക്കേണ്ട  വെബ്സൈറ്റ്- https://ssc.nic.in/

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി: ഓഗസ്റ്റ് 31 (വൈകിട്ട് 5 മണിവരെ).

  • HASH TAGS
  • #Ssc exam