എച്ച് വണ്‍ എന്‍ വണ്‍ : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

സ്വലേ

Aug 18, 2019 Sun 08:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.വണ്‍ എന്‍ വണ്‍ പനിയ്ക്ക്   ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് . പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ്  നിര്‍ദ്ദേശം.


പ്രളയക്കെടുതിയെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി സംസ്ഥാനത്തുടനീളം കഴിയുന്നത്. ഈ സാഹചര്യത്തില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ജനങ്ങൾ   ജാഗ്രതപാലിക്കണമെന്നും  എല്ലാ ആശുപത്രികളിലും  ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

  • HASH TAGS
  • #H1N1