മകന്റെ പത്താം ക്ലാസ് വിജയത്തെ അഭിനന്ദിച്ച അമ്മയുടെ പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ

May 10, 2019 Fri 03:49 PM

വിജയിയെ അഭിനന്ദിച്ച് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് അത്ര വല്യ കാര്യമാണോ...?പത്താം ക്ലാസിലെ പത്തരമാറ്റ് വിജയം കാഴ്ച്ചവച്ചവർക്കായ് നാടുനീളെ ഫ്ലക്സ് ബോർഡുകളാണ്, അതിനിടയിൽ ഇതൊക്കെ എന്ത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ പോസ്റ്റിനുള്ളിലെ ഉള്ളടക്കമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. 60% മാർക്ക് വാങ്ങിയ മകന്റെ വിജയത്തിൽ അഭിമാനിക്കുന്നു എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.


പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

" അത്യന്തം അഭിമാനം തോന്നുന്നു, എന്റെ മകൻ പത്താം തരം ബോർഡ് പരീക്ഷയിൽ 60% മാർക്ക് നേടി വിജയിച്ചിരിക്കുന്നു. എനിക്കറിയാം ഇത് 90% അല്ലെന്ന്. എന്നിരുന്നാലും എന്റെ സന്തോഷത്തിന് ഒരു അംശം പോലും കുറവ് സംഭവിക്കുന്നില്ല. ഓരോ വിഷയവും മനഃസാന്നിധ്യം കൈവിടാതെ പാടിച്ചെടുക്കാൻ അവനേത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം, ഒന്നര മാസം കൊണ്ട് എത്രത്തോളം പടിച്ചെടുത്തെന്നും.  അവസാനം അവൻ എല്ലാം നേടുക തന്നെ ചെയ്തു! ഇവിടം നിനക്കുള്ളതാണ് ആമെർ. മറ്റുള്ളവർ നിന്നെ ഇഷ്ടപ്പെടുന്നു - അനന്ത സാഗരത്തിൽ നിന്നും നിനക്കിഷ്ടമുള്ള വിഷയങ്ങൾ നീ തെരഞ്ഞെടുക്കുക. നിന്റെ സന്മനസും നല്ലഗുണങ്ങളും നിലനിർത്തുക, അറിയാനുള്ള കൗതുകവും വിവേകവും നിലനിർത്തുകയും ചെയ്യുക."


ഒരു എ പ്ലസ് കുറഞ്ഞതിന് മക്കളെ വഴക്ക് പറയുന്ന രക്ഷിതാക്കളും, മറ്റുള്ള കുട്ടികളെ കാണിച്ച് അവനെ/ അവളെ പോലെ പടിക്കു എന്ന് പറയുന്ന രക്ഷിതാക്കളും ഇത് കണ്ടു പടിക്കണം എന്ന് തുടങ്ങിയ കാമന്റുകളോടെയാണ് വന്ദന സുഫിയ കദോച്ച് എന്ന അമ്മയുടെ ഫേസ്ബുക് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.

  • HASH TAGS
  • #Facebook post
  • #Mother