വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം

സ്വലേ

Aug 19, 2019 Mon 01:14 AM

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു  കല്യാണം. മണ്ണിടിച്ചിലിൽ വീട്  തകര്‍ന്ന്  ചൂരല്‍മലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകള്‍ റാബിയെയുടെയും പേരാമ്പ്ര സ്വദേശി ഷാഫിയുടെയും വിവാഹമാണ് നടന്നത്. മേപ്പാടി സെന്റ് ജോസഫ്എല്‍പി സ്‌കൂള്‍ അങ്കണമാണ് വിവാഹവേദി. 


ഓഗസ്റ്റ് 4 ന് നിക്കാഹ് കഴിഞ്ഞെങ്കിലും വിവാഹചടങ്ങുകള്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയിലാണ് ദുരന്തം വിതച്ച പ്രളയത്തില്‍ വിവാഹത്തിനെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ട്ടപ്പെട്ടത്. പിന്നീട് ക്യാമ്പിലെത്തിയ റാബിയയുടെ വിവാഹത്തിനു നാട്ടുകാരും  സന്നദ്ധപ്രവർത്തകരും ഒന്നാകെ കൈകോര്‍ത്തു. വിവാഹത്തിന്കളക്ടറും, എംഎൽഎയുമടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

  • HASH TAGS
  • #wayanad