മുത്തലാഖ്; ഭർത്താവിനെതിരെ പരാതി നല്‍കിയ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ ചുട്ടുകൊന്നു

സ്വലേ

Aug 20, 2019 Tue 04:36 PM

ലഖ്‍നൗ:  മുത്തലാഖ് ചൊല്ലിയെന്ന് ഭര്‍ത്താവിനെതിരെ  പരാതി നല്‍കിയ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍   ചുട്ടുകൊന്നു.22 വയസുകാരിയായ സയീദയാണ് കൊല്ലപ്പെട്ടത് . ഉത്തർപ്രദേശിലെ ശ്രാവസ്തിയിലുള്ള  ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം.


ഫോണിലൂടെ മൊഴി ചൊല്ലിയതിന് ഓഗസ്റ്റ് ആറിന്  സയീദ ഭർത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഒന്നിച്ച് ജീവിക്കാന്‍ ഉപദേശിച്ച് പൊലീസ് ഇരുവരെയും പറഞ്ഞയക്കുകയാണ് ഉണ്ടായത്.

  • HASH TAGS
  • #muthalak