പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ്

സ്വലേ

Aug 20, 2019 Tue 06:10 PM

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഫ്‌ലാറ്റുകളില്‍ നിന്നും വ്യാജേന പണ പിരിവ്   നടത്തിയ മലാപ്പറമ്പ് സ്വദേശി പിടിയില്‍. മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍  ആണ് അറസ്റ്റിലായത്. ക്യാമ്പിലേക്ക് കിറ്റ് നല്‍കിയ ഫോട്ടോ കാണിച്ചാണ് സുനില്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


ദുരിതാശ്വാസ  ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫറോക്ക് പോലീസ്  ഇയാളെ കസ്റ്റഡിയിലെടുത്തു.

  • HASH TAGS
  • #Flood