സൗദിയില്‍ പെട്രോള്‍ പമ്പിന് തീപിടിത്തം

സ്വലേ

Aug 21, 2019 Wed 05:44 AM

സൗദിയില്‍ തബൂക്കില്‍ പെട്രോള്‍ പമ്പിന് വന്‍ തീപിടിത്തം. ഹയ്യ് മുറൂജിലെ പമ്പിലെ  ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.നിരവധി വാഹനങ്ങൾ കത്തി നശിച്ചു. പമ്പില്‍ തീ പിടിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആളപായമില്ല

  • HASH TAGS
  • #സൗദി