ഡൽഹി പുറത്ത്; ഫൈനലിൽ ചെന്നൈ തന്നെ

സ്വന്തം ലേഖകൻ

May 11, 2019 Sat 06:48 AM

ഒന്നാം ക്വാളിഫയറിൽ ആരാധകരെ നിരാശപ്പെടുത്തിയിരുന്നെങ്കിലും രണ്ടാം ക്വാളിഫയറിൽ ധോണിപ്പട കളി തിരിച്ചു പിടിച്ചിരിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നേടാനായത് 147 റൺസ് മാത്രമായിരുന്നു. മുൻനിര ബാറ്റ്‌സ്മാന്മാർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തത് ഡൽഹിക്ക് തിരിച്ചടിയായി. ഋഷഭ് പന്താണ് (25 പന്തിൽ 38 ) ഡൽഹിയുടെ ടോപ് സ്‌കോറർ. ഋഷഭ് പന്തിന്റെയും കോളിൻ മൺറോയുടെയും (24 പന്തിൽ 27 ) ഇന്നിംഗ്സുകളാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. വാലറ്റത്തെ ഇഷാന്ത് ശർമയുടെ ഒരു ഫോറും സിക്‌സും സഹിതമുള്ള വെടിക്കെട്ടും ഡൽഹിക്ക് ആശ്വാസമായി.


ഡുപ്ലെസിസ് (39 പന്തിൽ 50), ഷെയിൻ വാട്ട്സൺ (32 പന്തിൽ 50) എന്നിവരുടെ അർദ്ധ സ്വെഞ്ചുറികളാണ് ചെന്നൈയുടെ വിജയ പാദക്ക് അടിപാകിയത്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്യാച് നൽകി ഡുപ്ലെസിസ് പുറത്തായപ്പോൾ മിശ്രയുടെ പന്ത് ബൗണ്ടറിയിലേക്ക് ഉയർത്തിയടിക്കാൻ ശ്രമിച്ച വാട്സന്റെ പന്ത് ബോൾട് ക്യാച് എടുത്തതോടെ ചെന്നൈക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. പിന്നീട് റെയ്ന എത്തിയെങ്കിലും 11 റൺസ് മാത്രം എടുത്ത് പവലിയനിലേക്ക് മടങ്ങി. ഇഷാന്ത് ശർമയുടെ ഓവറിൽ പന്ത് ബൗണ്ടറിയിലേക്ക് പറത്തി ഫിനിഷിങ്ങിന് ശ്രമിച്ച ധോണിയുടെ വിക്കറ്റും നഷ്ടമായതോടെ അനായാസ ജയം പ്രതീക്ഷിച്ച ചെന്നൈക്ക് നിരാശയായി. അവസാന ഓവറുകളിലേക്ക് എത്തിയ കളി അല്പം ആകാംഷ ഡൽഹിക്ക് നൽകിയെങ്കിലും പത്തൊൻപതാം ഒവറിലെ അവസാന പന്ത് ബൗണ്ടറി പഴിച്ച് റായിഡു ചെന്നൈക്ക് അനായാസ ജയം സമ്മാനിച്ചു.


ഇനിയാണ് ശരിക്കുള്ള അംഗം. 3 തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിലുള്ള മത്സരം പ്രവജനാധീതമാണ്. രണ്ടു ടീമിനും തുല്യമായ സാധ്യതയാണ് ഫൈനലിൽ നിലവിൽ ഉള്ളത്. 3 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുംബൈയുടെ കൂടെയായിരുന്നു വിജയം എന്നത് മുംബൈക്ക് ആശ്വാസകാരമാവും.

  • HASH TAGS
  • #sports