ഇന്ത്യയിൽ ട്വിറ്ററിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു

സ്വലേ

Aug 22, 2019 Thu 04:30 AM

ദില്ലി:  ഇന്ത്യയിൽ ട്വിറ്ററിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ട്വീറ്റുകള്‍ പലര്‍ക്കും ലോഡ് ചെയ്യുന്നില്ല എന്നതാണ്  പ്രധാന പ്രശ്നം. ചിലര്‍ക്ക് പഴയ ട്വീറ്റുകളാണ് ലഭിക്കുന്നത് എന്നും പരാതി ഉയരുന്നുണ്ട്. ചിലര്‍ക്ക് പുതിയ ട്വീറ്റുകള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ബുധനാഴ്ച വൈകീട്ട് 7.36 മുതലാണ് ട്വിറ്റര്‍ സേവനങ്ങളില്‍ പ്രയാസം നേരിടുന്നതായി പരാതി ഉയര്‍ന്നത്.  


ആന്‍ഡ്രോയ്ഡ് ആപ്പ്, വെബ് സൈറ്റ് എന്നിവയിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്.ഡൗണ്‍ ഡിക്റ്റക്റ്റര്‍ എന്ന സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 7.36 മുതല്‍ എട്ട് മണിവരെ 1026 പേര്‍ ട്വിറ്റര്‍ ഡൗണായി എന്ന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

  • HASH TAGS
  • #Twitter