വധു മംഗല്യവേദിയിലെത്തിയത് ഓട്ടോ ഓടിച്ചു. വൈറലായി ഒരു ഓട്ടോ കല്യാണം

സ്വ ലേ

May 11, 2019 Sat 07:03 AM

കുറവിലങ്ങാട് : സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണി ഓട്ടോ കല്യാണം.വധു കതിര്‍മണ്ഡപത്തിലെത്തിയത് ഓട്ടോ ഓടിച്ചു സിനിമ സ്‌റ്റൈലില്‍. മഹിമയുടെ അച്ഛന്‍ മോഹനന്‍ നായര്‍ ഓട്ടോറിക്ഷാ തൊഴിലാഴിയാണ്. മകളെ വളര്‍ത്തിയതും പഠിപ്പിച്ചതും ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം കൊണ്ടാണ്. മഹിമയും ചെറുപത്തിലേ ഓട്ടോ ഓടിക്കാന്‍ പഠിച്ചു, ലൈസന്‍സും എടുത്തു.മഹിമ അച്ഛനെ സഹായിക്കാന്‍ പഠനത്തിന്റെ ഇടവേളകളില്‍ ഓട്ടോ ഓടിക്കാറുണ്ട്. അച്ഛന്റെ ഓട്ടോ ഓടിച്ചാണ് മഹിമ കല്യാണത്തിന് എത്തിയതും .സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സൂരജാണ് വരന്‍ . വിവാഹം നിശ്ചയിച്ചപ്പോഴേ വിവാഹവാഹനവും മഹിമ ഉറപ്പിച്ചിരുന്നു. മഹിമയുടെ ആഗ്രഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളി. ക്ഷേത്രത്തിലെക്കുള്ള യാത്രയില്‍ മഹിമയ്‌ക്കൊപ്പം കൂട്ടുകാരികളായ ആദിത്യ, ദിവ്യ,അമ്പിളി  എന്നിവരുമുണ്ടായിരുന്നു.
  • HASH TAGS
  • #mahima