മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

സ്വലേ

Aug 23, 2019 Fri 10:41 PM

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനിലെ ബിജെപി എംപിയായിരുന്ന മദൻ ലാൽ സെയ്‌നിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു മൻമോഹൻ സിംഗ് മത്സരിച്ചത്.


എന്നാൽ, രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ  മൻമോഹൻ സിംഗിനെതിരായി ബിജെപി അടക്കം ആരും നാമനിർദേശപത്രിക സമർപ്പിച്ചില്ല. ഇതോടെ മൻമോഹൻ സിംഗിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

  • HASH TAGS
  • #manmohansing
  • #Rajyasabha