ചേർത്തല ദേശീയപാതയിൽ വാഹനാപകടം : ഏഴ് വയസുകാരൻ മരിച്ചു

സ്വലേ

Aug 23, 2019 Fri 10:56 PM

ചേർത്തല ദേശീയപാതയിലെ വാഹനാപകടത്തിൽ ഏഴ് വയസുകാരൻ മരിച്ചു. ചേർത്തല തിരുവിഴ കവലയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കാറും തടിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി കിഴക്കെ തലയ്ക്കൽ തോമസ് ജോർജിന്റെ മകൻ ജോഹൻ ആണ് മരിച്ചത്.


മൂന്നര വയസുള്ള കുട്ടി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. തോമസ് ജോർജും കുടുംബവും ചെന്നൈയിൽ നിന്ന് ആലപ്പുഴയ്ക്ക് വരുമ്പോഴാണ് അപകടം നടന്നത്.

  • HASH TAGS