മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പാത അടച്ചു

സ്വലേ

Aug 24, 2019 Sat 05:27 AM

കൊങ്കണ്‍ റെയില്‍പാത മണ്ണിടിച്ചിലിനെ തുടര്‍ന്ന്  അടച്ചു. റെയില്‍ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏർപ്പെടുത്തി.ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് കര്‍ണാടക സൂറത്ത്കല്‍ കുലശേഖറിനടുത്ത് മണ്ണിടിഞ്ഞ് തുടങ്ങിയത്.റെയില്‍ ട്രാക്കില്‍ മണ്ണ് ഇടിഞ്ഞു വീണതോടെ പണി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവിൽ ട്രെയിന്‍ കടന്നു പോകാത്തവിധം പാത തടസ്സപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതിന് ശേഷമേ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയൂ.

  • HASH TAGS
  • #Railway
  • #കൊങ്കണ്‍ റെയില്‍പാത