റനു മണ്ഡാല്‍ ഇന്ന് ബോളിവുഡിലെ ഗായിക

സ്വലേ

Aug 24, 2019 Sat 06:34 PM

മുംബൈ: പശ്ചിമ ബംഗാളിലെ റാണാഘട്ടില്‍ തെരുവില്‍ പാട്ടുപാടി നടന്ന റനു മണ്ഡാല്‍ ഇന്ന് ബോളിവുഡിലെ ഗായികയാണ്.റനു മണ്ഡാല്‍ റെയില്‍വെ സ്റ്റേഷനില്‍ പാടിയ വീഡിയോ   ആരോ പകര്‍ത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു.  പാടുമ്പോള്‍ റനു മണ്ഡാല്‍ പോലും കരുതിയിരിക്കില്ല തന്റെ പാട്ട്  ഇത്രത്തോളം ഹിറ്റ്‌ ആവുമെന്ന്.ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനം ആലപിച്ചാണ് റനു മണ്ഡാല്‍ സംഗീത ലോകത്തിന് പ്രിയങ്കരിയായത്.


ഇപ്പോൾ റനു മണ്ഡാല്‍ ഹിമേഷ് റെഷമിയയ്‍ക്കൊപ്പം സ്റ്റുഡിയോയയില്‍ പാടുന്ന ഫോട്ടോ പുറത്തുവന്നിരിക്കുന്നു. ഹിമേഷിന്‍റെ ഏറ്റവും പുതിയ ചിത്രത്തിനുവേണ്ടിയാണ് റെനു പാടിയിരിക്കുന്നത്.

  • HASH TAGS
  • #Song
  • #ബോളിവുഡ്