ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം

സ്വലേ

Aug 24, 2019 Sat 07:35 PM

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കൊച്ചിയിലെ വീട്ടില്‍  തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ ആണ് ഇടപ്പള്ളിയിലെ വീട്ടില്‍ തീ പിടുത്തം ഉണ്ടായത്.  വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായും കത്തി നശിച്ചു.


സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

  • HASH TAGS