സൗദിയില്‍ മീഡിയ ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാം

സ്വന്തം ലേഖകന്‍

Aug 24, 2019 Sat 10:05 PM

ജിദ്ദ : സൗദിയില്‍ മീഡിയ ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഇനിമുതല്‍ പൊതുസ്ഥലങ്ങളില്‍ ബിസിനസ്സ് നടത്താം. വാണിജ്യ ആവശ്യങ്ങള്‍ക്കായി പൊതു സ്ഥലങ്ങള്‍ അനുവദനീയമാണെങ്കിലും ചില മാനദണ്ഡ മുന്‍നിര്‍ത്തിയാണ് സ്ത്രീകള്‍ക്ക് ഈ സുവര്‍ണാവസരം സൗദി ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നത്. 


വാണിജ്യം നടത്തുന്ന വനിതയ്ക്ക് കുറഞ്ഞത് 25 വയസ്സെങ്കിലും ആവശ്യമാണ്. സൗദി അല്ലെങ്കില്‍ ജിസിസി രാജ്യത്തിന്റെ പൗരത്വം ആവശ്യമാണ്. മറ്റ് രാജ്യത്തെ സ്ത്രീ സംരഭകര്‍ക്ക് നിയമപരമായ ലൈസന്‍സും 5 വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ഈ അവസരം ഉപയോഗിക്കാം.


  • HASH TAGS