യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമ്മാനിച്ചു

സ്വലേ

Aug 25, 2019 Sun 01:17 AM

അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമ്മാനിച്ചു. ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ വാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി.


പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങില്‍  അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് പുരസ്‌കാരം സമ്മാനിച്ചത്.

  • HASH TAGS