ഓണ്‍ലൈനായി പവര്‍ബാങ്ക് ബുക്ക് ചെയ്തു; കിട്ടിയതാകട്ടെ ചെളി നിറഞ്ഞ പവര്‍ബാങ്കും ആമസോണിനെതിരെ യുവാവിന്റെ ഫേസ്ബുക് കുറിപ്പ്

സ്വലേ

Aug 25, 2019 Sun 07:16 PM

തൃശ്ശൂര്‍; ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ  തട്ടിപ്പ് വെളിപ്പെടുത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആമസോണ്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് രാംനാഥ് മേനോന്‍  ആണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.899 രൂപയ്ക്ക് പവര്‍ബാങ്ക് ലഭിക്കുമെന്ന ഓഫര്‍ കണ്ട്  ഓര്‍ഡര്‍ ചെയ്ത രാംനാദിന്  ലഭിച്ചത് ചെളി നിറഞ്ഞ പവര്‍ബാങ്കാണ്.  ഇതിന്റെ ഫോട്ടോ സഹിതമാണ് രാംനാഥ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

No.one online തട്ടിപ്പ്.നിങ്ങളുടെ നമ്പറിലേക്കെല്ലാം ഇത്തരം സന്ദേശം വന്നിരിക്കാം, വെറും 899 രൂപക്ക് 32000 mah power bank എന്നും പറഞ്ഞു Amazon, ഇനിയാരെങ്കിലും ഓര്‍ഡര്‍ കൊടുക്കാതിരിക്കുക,കൊടുത്തവര്‍ സാധനവുമായി വരുന്നവരെ സൂക്ഷിക്കുക, ഓപ്പണ്‍ ഡെലിവറിയില്ലെന്നു പറഞ്ഞാണ് ഇവര്‍ ആളുടെ കയ്യില്‍ ഈ സാധനം പിടിപ്പിക്കുന്നത് അവരെ പിടിക്കുക.ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയില്‍ കണക്ട് ചെയ്തുവരുന്ന ഈ power ബാങ്കില്‍ ചളിനിറച്ചു വെയ്റ്റ് അട്ജെസ്റ്റ് ചെയ്താണ് അത്ഭുതം. സംശയിച്ചു അഴിച്ചു നോക്കിയപ്പോള്‍ ആണ് തട്ടിപ്പ് മനസ്സിലാകുന്നത്.ഇവരെ ശ്രദ്ധിക്കുക.

  • HASH TAGS